

ആലപ്പുഴ ജില്ലയിൽ പുതിയതായി നാലിടത്തുകൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു; മൂന്നുമാസത്തിനിടയിൽ ഇവിടെ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് 28ാം തവണ, പുതിയ സ്ഥലങ്ങളിൽ കള്ളിങ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യോഗം
ആലപ്പുഴ: ജില്ലയിൽ നാലിടത്തുംകൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ള്ളിപ്പുറം പഞ്ചായത്തിൽ 14, 16 വാർഡുകൾ, കടക്കരപ്പള്ളി വാർഡ് 2, കഞ്ഞിക്കുഴി വാർഡ് 2 എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെ ഇത് 28ാം തവണയാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ ശാസ്ത്രീയമായി കൊന്നൊടുക്കുന്നതിനിടെയാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം, വയലാർ, തൈക്കാട്ടുശേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലായി 30,000ലേറെ വളർത്തുപക്ഷികളെ കൊന്നൊടുക്കി.
മഴ കാരണം പലയിടത്തും കള്ളിങ് (വളർത്തുപക്ഷികളെ കൂട്ടത്തോടെ ശാസ്ത്രീയമായി കൊന്നൊടുക്കൽ) ദുഷ്കരമായിരുന്നു. ജില്ലയിലെ ദ്രുതകർമസേന അംഗങ്ങളിൽ ഭൂരിഭാഗവും ക്വാറന്റീനിൽ ആയതിനാൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദ്രുതകർമസേന കൂടി എത്തിയാണ് കള്ളിങ് നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ അണുനശീകരണവും നടത്തി. മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ചെങ്ങന്നൂർ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഹാച്ചറിയിലെയും സമീപത്തേതുമായി 11,769 വളർത്തുപക്ഷികളെ കൊന്നു മറവു ചെയ്തു. ഹാച്ചറിയിലെ കോഴിക്കൂടുകളിലെ വളവും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ സ്ഥലങ്ങളിൽ കള്ളിങ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]