

മഴ, വെള്ളപ്പൊക്കം ; കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (28/06/2024) അവധി
കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസിൽദാർമാരോടു കലക്ടർ നിർദേശിച്ചു. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനിരപ്പു കടന്നിട്ടില്ല. കോട്ടയം–കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്തു മീനച്ചിലാറിന്റെ തീരത്തു നിന്ന മരം ആറ്റിലേക്കു കടപുഴകി വീണു.
കോട്ടയം–കുമരകം റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആറ്റിലേക്കു മണ്ണിടിച്ചിലുമുണ്ടായി. ഇതുവഴി ഗതാഗതം നിയന്ത്രിച്ചു. കറുകച്ചാൽ – മണിമല റോഡിൽ കടയനിക്കാട് ക്ഷേത്രത്തിനു സമീപം കടപുഴകി വീണ മരം മുറിച്ച് നീക്കുന്നതിനിടെ പാമ്പാടി അഗ്നിരക്ഷാ യൂണിറ്റിലെ സീനിയർ ഫയർ ഓഫിസർ ആർ.രഞ്ജു (38)ന് മെഷീൻവാൾ കൊണ്ട് ഇടതുകാലിന്റെ മുട്ടിനു മുകളിൽ പരുക്കേറ്റു. ഇടുക്കിയില്‍ 24 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |