
ആലപ്പുഴ ആറാട്ട് വഴിയില്‍ വിദ്യാർത്ഥി മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന് അല്‍ ഫയാസ് (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ്.
ട്യൂഷന് കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയല്പക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Story Highlights : 14-year-old boy dies in wall collapse Alappuzha
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]