
മറ്റേത് വിജയ് ചിത്രങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം എന്ന വെങ്കട് പ്രഭു ചിത്രത്തിന് ഉണ്ട്. വിജയ്യുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷമെത്തുന്ന ചിത്രം എന്നതാണ് അതിന് കാരണം. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന തന്റെ അവസാന ചിത്രമായേക്കാം എന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാനവട്ട ചിത്രീകരണവുമായി മുന്നോട്ടുപോവുകയാണ് വെങ്കട് പ്രഭു. പാച്ച് ഷൂട്ട് ആണ് ഈ ദിവസങ്ങളില്‍ പ്രധാനമായും നടക്കുന്നത്. ചിത്രീകരണത്തില്‍ വിജയ്യും പങ്കെടുക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ചിത്രം പാക്കപ്പ് ആവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരിയറിലെ ഏറ്റവും വലിയ വിജയമായ ലിയോയ്ക്ക് പിന്നാലെ എത്തുന്ന വിജയ് ചിത്രമാണ് ഗോട്ട്. വെങ്കട് പ്രഭുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്. വിജയ്യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്.
മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന് എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര് മുരുഗദോസിന്റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. തമിഴ് സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള സംവിധായകരില്‍ ഒരാളാണ് വെങ്കട് പ്രഭു. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
Last Updated Jun 27, 2024, 5:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]