
മാന്നാർ: പമ്പാനദിയിലെ ശക്തമായ ഒഴുക്കിൽ വള്ളം മറിഞ്ഞു ഒഴുകി പോയ ക്ഷീര കർഷകനെ രക്ഷപ്പെടുത്തി. മാന്നാർ വളളക്കാലി കൊച്ചുപുരയിൽ ഭാനു (65) വിനെയാണ് ഒഴുക്കിൽ നിന്നും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് പന്നായി പാലത്തിന് താഴ് വശത്തായി വള്ളത്തിൽ പുല്ലുമായി പോകുന്നതിനിടയിൽ വള്ളം മറിഞ്ഞ് ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒരാൾ വള്ളം മറിഞ്ഞു ഒഴുകി പോകുന്നതായി നാട്ടുകാർ മാന്നാർ പോലീസ് സ്റ്റേഷനിലറിയിച്ചു. തുടർന്ന് മാവേലിക്കര ഫയർഫോഴ്സിസിലും വിവരം അറിയിച്ചു. അപ്പോഴേക്കും അര കിലോമീറ്ററോളം താഴെയായി മുല്ലശേരി കടവിൽ ഇയാൾ എത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലിസും ചേർന്ന് പാവുക്കരമുല്ലശേരി കടവിൽ വച്ച് ഇയാളെ രക്ഷപ്പെടുത്തി കരക്ക് എത്തിക്കുകയായിരുന്നു.
Last Updated Jun 27, 2024, 9:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]