
കോഴിക്കോട്: പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. കോഴിക്കോട് താമരശേരി പൊടുപ്പിൽ രവിയുടെ ഭാര്യ ശ്രീജ (53)ആണ് മരിച്ചത്. രണ്ടു ദിവസമായി പനിയെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്നു. ഇന്ന് കഠിനമായ വയറു വേദനയും അനുഭവപ്പെട്ടു. വൈകുന്നേരം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Last Updated Jun 27, 2024, 11:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]