
മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 53 വർഷം കഠിന തടവ്. 30,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെ (24) ആണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും എട്ടു മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി എസ് സൂരജ് ഉത്തരവിട്ടു.
2021ൽ കാളികാവ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 33 വർഷം കഠിന തടവും 20,000 രൂപ പിഴയും പോക്സോ വകുപ്പിൽ 20 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ 30,000 രൂപ അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. കാളികാവ് ഇൻസ്പെക്ടറായിരുന്ന ഹിദായത്തുള്ള മാമ്പ്രയാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Last Updated Jun 27, 2024, 12:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]