
കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി സംഘടിപ്പിച്ച അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 സമർപ്പണം 2024 ജൂൺ 23-ന് വൈകിട്ട് അഞ്ചുമണിക്ക് കൊച്ചിയിൽ നടന്നു. സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനായ ജി.കെ. പിള്ള തെക്കേടത്തിനെ സമഗ്ര സംഭാവനക്കുള്ള അവാർഡ് നൽകി ആദരിച്ചു.
എം പത്മകുമാർ, റോബി വർഗീസ് രാജ്, ടിനു പാപ്പച്ചൻ, നഹാസ് ഹിദായത്ത്, ഡോക്ടർ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി, പി. പി. കുഞ്ഞികൃഷ്ണൻ, സജിൻ ചെറുകയിൽ, അഞ്ജലി സത്യനാഥ് , ഷാഹ്മോൻ ബി പറേലിൽ, നിഹാൽ അഹമ്മദ്, ദേവിക രമേഷ്, റുംഷി റസാഖ്, മഹേഷ് കുഞ്ഞുമോൻ, ശിവപ്രസാദ് തമ്പുരാൻ, ബൃന്ദ പുനലൂർ, അനുശ്രീ മാധവൻ, അനു അമൃത,ഫെമിന ജബ്ബാർ, തോമാച്ചൻ തൈക്കൂട്ടത്തിൽ, സിനി നായർ, കിടു ആഷിക്, നമിത വി. കെ , രാഹുൽ തങ്കച്ചൻ,ഘനശ്യാം. പി, ദീപക് ഗംഗാധരൻ, വൈശാഖ് സൺസി, മാസ്റ്റർ അൻവിൻ ശ്രീനു, സായൂജ്, പൂജാ പ്രേം, അലീന, ബേബി തനിഷ്ക ഷാൻ, ബേബി ഇവ്ലിൻ ജോബിൻ, മാസ്റ്റർ വിനായക് രാകേഷ്, ബേബി സഹസ്ര റാവു, മാസ്റ്റർ സർവേഷ് റാവു എന്നീ പ്രതിഭകളെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 നൽകി ആദരിച്ചു.
ആലപ്പി അഷ്റഫ് അധ്യക്ഷനായ പരിപാടിയിൽ, ഊർമ്മിള ഉണ്ണി സ്വാഗതവും, ജെജെ കുറ്റിക്കാട് ആശംസയും, ഇസ്മായിൽ കൊട്ടാരപ്പാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]