

അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു ; ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെയായിരുന്നു അപകടം
സ്വന്തം ലേഖകൻ
ആലപ്പുഴ: ആറാട്ടുവഴിയില്‍ മതില് ഇടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന് അല്‍ഫയാസ് അലി (14)യാണ് മരിച്ചത്. അയല്‍വാസിയുടെ മതിലാണ് കുട്ടിയുടെ മേലേക്ക് ഇടിഞ്ഞുവീണത്.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മതില് അപകടകരമായ അവസ്ഥയിലാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |