
ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആയി ഉയർന്നു. സേലത്തെ മോഹൻ കുമരമംഗലം മെഡിക്കൽ കോളേജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
Last Updated Jun 26, 2024, 3:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]