

യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റില്‍ ; ക്വട്ടേഷൻ നൽകിയത് അമ്മയെ മർദിച്ചതിലെ വിരോധം മൂലം
കൊല്ലം : കടയ്ക്കലില്‍ അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റില്‍.
ഈ മാസം ഏഴിനാണ് കടയ്ക്കല്‍ സ്വദേശി ജോയിയെ വീട്ടില്‍ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. പിന്നീട് അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ജോയിയുടെ സഹോദരൻ ജോസാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ജോയ് സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ജോസ് മൂന്നംഗ സംഘത്തിന് സഹോദരനെ മർദിക്കാൻ കൊട്ടേഷൻ നല്‍കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആറ്റിങ്ങല്‍ സ്വദേശികളായ ശിവജി, സ്റ്റാലിൻ, നുജുമുദീൻ എന്നിവരാണ് ആക്രമണം നടത്തിയത്. മൂവരും ഒളിവിലാണ്. ആക്രമണത്തിന് പിന്നാലെ എട്ടാം തീയതി തന്നെ ജോസ് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. ആക്രമണത്തിന്റെ സൂത്രധാരൻ ജോസ് ആണെന്ന് മനസ്സിലാക്കിയതോടെ പൊലീസ് ഇയാളെ നാട്ടിലെത്തിച്ചു.
അറസ്റ്റ് രേഖപ്പെടുത്തി. ശിവജി ഉള്‍പ്പെടെയുള്ളവർ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കടയ്ക്കല്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കൃത്യത്തിനു ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]