
കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും അഞ്ഞൂറോളം വാഴകള്‍ ഒടിഞ്ഞുവീണു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി വയലിലാണ് നേന്ത്രവാഴകള്‍ വ്യാപകമായി നശിച്ചത്. ഇവിടെ ഭൂമി പാട്ടത്തിനടുത്ത് കൃഷി ചെയുന്ന കര്‍ഷകനായ പൊന്നാക്കാതടത്തില് പ്രകാശനാണ് എറെ നഷ്ടമുണ്ടായത്. ഇദ്ദേഹത്തിന്റെ മാത്രം 500 ഓളം വാഴകളാണ് ഇവിടെ ഒടിഞ്ഞു വീണത്. ഒന്നര മാസത്തിനകം വിളവെടുക്കാന്‍ പാകമായ വാഴകളാണ് നശിച്ചുപോയത്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണെന്നും പ്രകാശന് പറയുന്നു.
Last Updated Jun 25, 2024, 8:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]