
ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലി ഖാന് ആണ് മരിച്ചത്. 62 വയസായിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അലിഖാന് കിടന്ന താഴത്തെ ബര്‍ത്തിലേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീണാണ് അപകടമുണ്ടായത്. റെയില്‍വേ അധികൃതര്‍ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. (berth broke and fell during the train journey ponnani man died)
അലി ഖാന് കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹം അല്പ സമയത്തിനകം നാട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Story Highlights : berth broke and fell during the train journey ponnani man died
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]