
വിവാഹവീട്ടിൽ തല്ലും വഴക്കുമുണ്ടാകുന്ന സംഭവങ്ങളൊന്നും അത്ര പുതുമയുള്ളതല്ല. പണ്ടുകാലത്തും ചിലപ്പോൾ ഇതൊക്കെ നടന്നിട്ടുണ്ടാവാം. നമ്മൾ അറിഞ്ഞിട്ടുണ്ടാവില്ല എന്ന് മാത്രം. എന്നാൽ, ഇന്ന് മൊബൈൽ ക്യാമറകളും സോഷ്യൽ മീഡിയയും സജീവമായതിനാൽ തന്നെ ലോകത്തെവിടെ എന്ത് നടന്നാലും ആരും അറിയും എന്ന അവസ്ഥയാണ്. കല്ല്യാണവീട്ടിൽ പലപല വിഷയങ്ങളുടെ പേരിൽ തല്ലു നടക്കുന്നതിന്റെ അനേകം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്തിനേറെ പറയുന്നു, കേരളത്തിൽ തന്നെയുമുണ്ടായി അത്തരത്തിലുള്ള തല്ലുകൾ.
എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു വീഡിയോയാണ്. കല്ല്യാണത്തിനിടെ വിളമ്പിയ ചിക്കൻ ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല എന്നും പറഞ്ഞാണ് തല്ലു നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബറേലിയിലാണത്രെ സംഭവം നടന്നത്. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ ചിക്കൻ ലെഗ് പീസ് ഇല്ലായിരുന്നു എന്നും പറഞ്ഞ് വരന്റെ വീട്ടുകാർ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
‘ബിരിയാണിയിൽ ചിക്കന് ലെഗ് പീസ് ഇല്ലാത്തതിന് വിവാഹവീട്ടിൽ വീണ്ടും വഴക്ക്’ എന്ന് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ആളുകൾ തമ്മിൽ പൊരിഞ്ഞ തല്ല് നടക്കുന്നത് കാണാം. ആദ്യം ഉന്തും തള്ളുമായിരുന്നെങ്കിൽ സംഭവം കൈവിട്ടു പോവുകയാണ്. പിന്നീടത് വലിയ തല്ലിലേക്കും കടന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. കസേരകളെടുത്ത് വരെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നത് കാണാം.
എന്തായാലും, ചിക്കൻ ലെഗ് പീസിന്റെ പേരിൽ വിവാഹം മുടങ്ങിയോ എന്ന കാര്യം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഒരുപാട് പേർ കമന്റുകളും നൽകി.
Last Updated Jun 25, 2024, 5:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]