

മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂര്‍, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെ നിയമിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ മറ്റു വിവരങ്ങൾ കൂടി വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
താല്പര്യമുള്ളവര് എല്‍ എം വി ലൈസന്‍സിന്റെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.