
ആരാധികയായ അമ്മയെ ചേർത്തുപിടിച്ച് നടക്കുന്ന മോഹൻലാലിന്റെ വീഡിയോ വൈറലാവുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു രസകരമായ ഈ സംഭവം നടന്നത്. ഈ ചിത്രത്തിന്റെതന്നെ ചിത്രീകരണത്തിനിടെ ഇതേ അമ്മയോട് കാറിൽ കയറുന്നതിനിടെ പോരുന്നോ എന്റെകൂടെ എന്ന് സൂപ്പർതാരം ചോദിക്കുന്ന വീഡിയോ നേരത്തേ ശ്രദ്ധേയമായിരുന്നു.
മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിലെത്തിയത് തന്റെ ഇഷ്ടതാരത്തെ കാണാനായിരുന്നു. ഇന്ന് അതേ ആരാധികയെ ഒരു കുടയ്ക്കുകീഴിൽ ചേർത്തുനിർത്തി കുശലംപറഞ്ഞുകൊണ്ട് നടക്കുകയാണ് മോഹൻലാൽ. അതീവ ഹൃദ്യമാണ് ഇരുവരും ചേർന്നുള്ള സംഭാഷണം.
ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്ന് തിരിച്ചുചോദിക്കുകയാണ് മോഹൻലാൽ. ഇത്രയും നല്ല സ്ഥലത്തുവന്നിട്ട് പെട്ടന്ന് തിരിച്ചുപോകുന്നതെങ്ങനെയാണെന്നും മോഹൻലാൽ പറയുന്നുണ്ട്. എവിടെയാണ് വീടെന്ന് ലാൽ ചോദിക്കുമ്പോൾ അടുത്തുതന്നെയാണെന്നും വീട്ടിലേക്കുവന്നാൽ താറാവ് കറി ഉണ്ടാക്കിത്തരാമെന്നും അമ്മ മറുപടി പറയുന്നു.
അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന വീഡിയോക്ക് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]