
കണ്ണൂര്‍: ടിപി പ്രതികൾക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ടിൻ്റെ വിശദീകരണം. ജയിൽ എഡിജിപിക്ക് നൽകിയ വിശദീകരണത്തിലാണ് ജയിൽ സൂപ്രണ്ട് തൻ്റെ നിലപാട് വ്യക്തമാക്കി. ടി പി കേസിലെ പ്രതികൾക്ക് ഇളവ് നൽകില്ലെന്ന് ജയിൽ മേധാവി വ്യക്തമാക്കി.
ടിപി കേസിലെ പ്രതികളുടെ റിപ്പോർട്ട് ചോദിച്ചത് ആഭ്യന്തര വകുപ്പ് ഇറക്കിയ ചട്ട പ്രകാരമെന്നാണ് ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണത്തിൽ പറയുന്നത്. ശിക്ഷ ഇളവ് നൽകാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കി. 2022 നവംബറിൽ സംസ്ഥാന സർക്കാർ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടിപി കേസ് പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ നിന്ന് റിപ്പോര്‍ട്ട് തേടി. 188 പേരുടെയും വിടുതൽ സംബന്ധിച്ചും പൊലീസിൻ്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒഴിവാക്കൽ നടക്കുന്നതെന്നും ജയിൽ മേധാവിക്ക് നൽകിയ വിശദീകരണത്തിൽ സൂപ്രണ്ട് പറയുന്നു.
Last Updated Jun 23, 2024, 4:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]