
ബോളിവുഡ് താരം സൊനാക്ഷി സിൻഹയും സഹീര്‍ ഇക്ബാലും വിവാഹിതരനായി. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സൊനാക്ഷിയും സഹീറും വിവാഹ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
‘ഈ ദിവസം, ഏഴ് വർഷം മുമ്പ് (23.06.2017) ഞങ്ങൾ പരസ്പരം കണ്ണുകളിൽ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ന് ആ സ്നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ നയിച്ചു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭർത്താവും ആണ്. ഇപ്പോൾ മുതൽ എന്നന്നേയ്ക്കും. പരസ്പരം സ്നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമായി കൊണ്ടു പോകാനും ഞങ്ങൾ ഒന്നിച്ച് ഇവിടെ ഉണ്ടാകും’, എന്നാണ് വിവാഹ വിവരം പങ്കുവച്ച് സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
സൊനാക്ഷി വിവാഹിതയാകാൻ പോകുന്ന വിവരം ശത്രുഘ്നന്‍ സിന്‍ഹയുടെ സുഹൃത്ത് സാക്ഷി രഞ്ജൻ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ സൊനാക്ഷി മതം മാറുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി സഹീര്‍ ഇക്ബാലിന്റെ കുടുംബം രംഗത്തെത്തി. ഇരുവരുടെയും വിവാഹം ഹിന്ദു രീതിയിലോ മുസ്ലിം രീതിയിലോ ആയിരിക്കില്ലെന്നും സിവില്‍ മാര്യേജ് ആയാകും നടത്തുകയെന്നുമാണ് സഹീറിന്റെ പിതാവ് ഇക്ബാല്‍ രത്തന്‍സി പറഞ്ഞത്.
2010ൽ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സെനാക്ഷി വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം റൗഡി റാത്തോർ, സൺ ഓഫ് സർദാർ, ദബാംഗ് 2, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാഗമായി. 2022ല്‍ ഡബിള്‍ എക്സ് എല്‍ എന്ന ചിത്രത്തില്‍ സഹീറും സൊനാക്ഷിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ജോഡി ബ്ലോക്ക് ബസ്റ്റർ എന്നൊരു മ്യൂസിക് വിഡിയോയും കഴിഞ്ഞ വർഷും ഇവർ പുറത്തിറക്കിയിരുന്നു.
Last Updated Jun 23, 2024, 10:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]