
വൈറൽ ഷോർട്ട് ഫിലിം ‘കാക്ക’ക്കു ശേഷം അജു അജീഷ് സംവിധാനം ചെയ്യുന്ന പന്തം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട്ുള്ളതാണ് സിനിമ എന്നാണ് ടീസര്‍ നല്കുന്ന സൂചന. ‘വെള്ളിത്തിര പ്രൊഡക്ഷൻസി’ ന്റെ ബാനറിൽ അൽത്താഫ്. പി.ടിയും ‘റൂമ ഫിലിം ഫാക്ടറി’യുടെ ബാനറിൽ റൂമ വി. എസും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പുതുമുഖങ്ങളോടൊപ്പം പ്രശസ്ത സംവിധായകനും,തിരക്കഥാകൃത്തും,’മാക്ട’ ചെയർമാനുമായ ശ്രീ.മെക്കാർട്ടിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമ അഭിനയത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമ ഉടൻ പ്രദർശനത്തിനെത്തും.
രചന- അജു അജീഷ്, ഷിനോജ് ഈനിക്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ – ഗോപിക.കെ.ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഉണ്ണി സെലിബ്രേറ്റ്, മ്യൂസിക് & ബി.ജി.എം – എബിൻ സാഗർ, ഗാനരചന – അനീഷ് കൊല്ലോളി & സുധി വിലായത്ത്, ഛായാഗ്രഹണം – എം.എസ് ശ്രീധർ & വിപിന്ദ് വി രാജ്, കലാ സംവിധാനം – സുബൈർ പാങ്ങ്, സൗണ്ട് ഡിസൈനർ – റോംലിൻ മലിച്ചേരി, സൗണ്ട് റെക്കോർഡിസ്റ്റ്- റയാൻ മുഹമ്മദ്, റീ-റെക്കോർഡിങ്ങ് മിക്സ് – ഔസേപ്പച്ചൻ വാഴയിൽ, അസോസിയേറ്റ് ഡയറക്ടർ – മുർഷിദ് അസീസ്, മേക്കപ്പ് -ജോഷി ജോസ് & വിജേഷ് കൃഷ്ണൻ, കോസ്റ്റ്യൂം – ശ്രീരാഖി മുരുകാലയം , കാസ്റ്റിംഗ് ഡയറക്ടർ – സൂപ്പർ ഷിബു, ആക്ഷൻ – ആദിൽ തുളുവത്ത് കൊറിയോഗ്രാഫി – കനലി, സ്പോട്ട് എഡിറ്റർ – വിപിൻ നീൽ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് – വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത് & ഉമർ ഷാറൂഖ്, ടൈറ്റിൽ അനിമേഷൻ – വിജിത് കെ ബാബു, സ്റ്റിൽസ് – യൂനുസ് ഡാക്സോ ,വി. പി. ഇർഷാദ് & ബിൻഷാദ് ഉമ്മർ ,പി. ആർ. ഒ. മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Last Updated Jun 23, 2024, 8:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]