
ആന്റണി വര്‍ഗീസ് നായകനായ മാസ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് അജിത് മാമ്പള്ളിയാണ്. നീണ്ടുനില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. പേര് പുറത്തുവിട്ടിട്ടില്ലാത്ത ആന്റണി വര്‍ഗീസ് ചിത്രത്തിനായി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ആന്റണി വര്‍ഗീസ് നായകനാകുന്ന ആക്ഷൻ ചിത്രത്തിനായി കൊല്ലം കുരീപ്പുഴയിൽ 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഓണം റിലീസായി ആന്റണി വര്‍ഗീസ് ചിത്രം എത്തും. രാജ് ബി ഷെട്ടിക്ക് പുറമേ ചിത്രത്തില്‍ ഷബീർ കല്ലറയ്ക്കലും നിര്‍ണായക വേഷത്തിലുണ്ട്. സോളോ നായകനായി പെപ്പെയുടെ കരിയറിലെ ചിത്രങ്ങളില്‍ ഉയര്‍ന്ന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണം ഏപ്രിലില്‍ പൂര്‍ത്തിയാകും.
ചിത്രം നിര്‍മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ആണ്. സോഫിയ പോളാണ് നിര്‍മാതാവ്. കടലിന്റെ പശ്ചാത്തലത്തിലുളള പ്രതികാര കഥയുമായി ചിത്രം എത്തുമ്പോള്‍ ആന്റണി വര്‍ഗീസ് നായകനായി ആക്ഷനും പ്രധാന്യം നല്കുന്നു. കെജിഎഫ് ഒന്ന്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ആന്റണി വര്‍ഗീസ് നായകനായെത്തുമ്പോഴും സ്റ്റണ്ട് കൊറിയോഗ്രാഫര്‍. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും ചിത്രത്തില്‍ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം ദീപക് ഡി മേനോൻ. ശരത് സഭ, നന്ദു, സിറാജ് തുടങ്ങിയവര്‍ക്കൊപ്പം ജയക്കുറുപ്പ്, ആഭാ എം. റാഫേൽ, ഫൗസിയ മറിയം ആന്റണി എന്നിവരും നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും പിആർഒ ശബരിയും ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരനുമാണ്.
Last Updated Jun 23, 2024, 1:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]