
ദില്ലി: നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി. നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ രോക്ഷം സർക്കാർ മനസിലാക്കണമെന്നും എബിവിപി വ്യക്തമാക്കി.
അതേസമയം, പരീക്ഷ എഴുതാൻ ഇരുന്ന രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ജീവിതം വച്ച് സർക്കാർ പന്താടുകയാണെന്ന് യൂണിറ്റഡ് ഡോക്ടർ ഫ്രണ്ട് അസോസിയേഷൻ ആരോപിച്ചു. അവസാന നിമിഷം പരീക്ഷ മാറ്റി നടപടി അസാധാരണമാണ്. എത്ര നാൾ ഇതു തുടരുമെന്നും അസോസിയേഷൻ ചോദിക്കുന്നു.
എസ്എഫ്ഐയും സംഭവത്തിൽ പ്രതിഷേധമറിയിച്ചു. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. നെറ്റ്, നീറ്റ് പി ജി പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.
ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ച വിവരം രാത്രിയോടെയാണ് എത്തിയത്. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Last Updated Jun 23, 2024, 2:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]