
ചെന്നൈ: വിജയ് സേതുപതിയും ടൈറ്റില്‍ റോളില്‍ എത്തി ‘മഹാരാജ’ ജൂൺ 14 നാണ് റിലീസ് ചെയ്തത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്.കോം കണക്ക് പറയുന്നതനുസരിച്ച് ആഭ്യന്തര വിപണിയിൽ ഇതുവരെ ചിത്രം ഒന്‍പത് ദിവസത്തില്‍ 41.90 കോടി നേടിയിട്ടുണ്ട്. റിലീസ് ദിനത്തിൽ ചിത്രം 4.7 കോടി രൂപയാണ് നേടിയത്.
ആദ്യ വാരാന്ത്യമായ അടുത്ത രണ്ട് ദിവസങ്ങളിൽ ‘മഹാരാജ’ ശനിയാഴ്ച 7.75 കോടിയും ഞായറാഴ്ച 9.4 കോടിയും നേടി. ഇതോടെ ആദ്യ വാരാന്ത്യ കളക്ഷൻ മൊത്തം 17.15 കോടിയായി. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ റെക്കോഡ് കളക്ഷനായിരുന്നു ഇത്. അടുത്ത നാല് ദിവസങ്ങളിൽ, കളക്ഷൻ ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച ട്രെൻഡ് മാറുന്നത് വരെ 3 കോടി രൂപ ശരാശരി കളക്ഷന്‍ ചിത്രം നിലനിര്‍ത്തി.
പുതിയ വാരാന്ത്യം വന്നതോടെ ചിത്രത്തിന്റെ ട്രെന്റ് മാറിയിട്ടുണ്ട്. ജൂൺ 22 ശനിയാഴ്ച 5.4 കോടി രൂപയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം നേടിയത്. 35.48 ശതമാനം ഒക്യുപൻസി രേഖപ്പെടുത്തി. മഹാരാജയുടെ ആഗോള ബിസിനസ്സ് കണക്കിലെടുക്കുമ്പോൾ, വിദേശ വിപണിയിൽ 18 കോടി ഗ്രോസും ഇന്ത്യയിൽ 48.2 കോടി ഗ്രോസും ചിത്രം നേടി. സാക്നിൽക് പറയുന്നതനുസരിച്ച് ചിത്രത്തിന്റെ മൊത്തം ഗ്രോസ് 66.2 കോടി രൂപയായി.
ഓവര്‍സീസ് മാര്‍ക്കറ്റുകളില്‍ ഏറ്റവും വേഗത്തില്‍ 1 മില്ല്യണ്‍ യുഎസ്ഡി കളക്ഷന്‍ നേടിയ ചിത്രമായി മഹാരാജ മാറിയിട്ടുണ്ട്. ഞായറാഴ്ചത്തെ കളക്ഷന്‍ കൂടി വരുന്നതോടെ ചിത്രം 70 കോടി ആഗോള കളക്ഷന്‍ പിന്നിടും എന്നാണ് ബോക്സോഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്.
ചിത്രത്തില്‍ മംമ്ത മോഹൻദാസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന മഹാരാജയുടെ രചനയും നിതിലൻ സാമിനാഥനാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. ശ്രീ പ്രിയ കമ്പൈൻസിലൂടെ എ വി മീഡിയാസ് കൺസൾട്ടൻസി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.
Last Updated Jun 23, 2024, 10:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]