
തൃശ്ശൂര്‍: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറി പോയത്. കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ കൊണ്ട യാത്രാ ദുരിതം രൂക്ഷമാണ്. ഇതോടെയാണ് മുഖ്യമന്ത്രി യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്.
Last Updated Jun 22, 2024, 9:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]