
മലയാള സിനിമകള്‍ക്ക് റീമേക്കുകള്‍ ഒരുക്കി ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്ശന്. ഇവിടെ വലിയ വിജയമായി മാറിയ ഒട്ടേറെ സിനിമകള്‍ അദ്ദേഹം ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുണ്ട്.
അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്, അക്ഷയ് ഖന്ന, പരേഷ് റാവല്‍ തുടങ്ങിയ താരങ്ങളെല്ലാം കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്ശന് സിനിമയെടുത്തിട്ടുണ്ട്. പ്രിയദര്‍ശന്റേതായി ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഹേരാ ഫേരി. സിദ്ദീഖ്-ലാല്‍ സംവിധാനം ചെയ്ത മലയാള സൂപ്പര്‍ഹിറ്റ് ചിത്രം റാംജിറാവു സ്പീക്കിംഗിന്റെ റീമേക്കായാണ് ചിത്രമൊരുക്കിയത്. അക്ഷയ് കുമാര്‍, തബു, പരേഷ് റാവല്‍, സുനില്‍ ഷെട്ടി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2000 ലെ ബോളിവുഡ് വിജയചിത്രങ്ങളിലൊന്നാണ് ഹേരാ ഫേരി. സിനിമയുടെ ആദ്യ രണ്ട് ഷോകളില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് പരാജമായി മുദ്രകുത്തപ്പെട്ട സിനിമയായിരുന്നു ഇതെന്നും പിന്നീട് അസാധാരണമായി ഉയര്‍ത്തെഴുന്നേറ്റുവെന്നും സുനില്‍ ഷെട്ടി പറയുന്നു. ഭാരതി ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഹേരാ ഫേരിയെക്കുറിച്ച് മനസ്സുതുറന്നത്.
സിനിമ വിജയമാകുമെന്ന് എനിക്കും അക്ഷയ് കുമാറിനും പരേഷ് റാവലിനും ഉറപ്പുണ്ടായിരുന്നു. ചിത്രീകരണത്തിലൂടനീളം ഞങ്ങള്‍ ചിരിക്കുകയായിരുന്നു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ ആദ്യ രണ്ട് ഷോയ്ക്കും ആളില്ലായിരുന്നു. സിനിമ പരാജയമാണെന്ന് മുദ്രകുത്തപ്പെട്ടു. എന്നാല്‍ വൈകീട്ട് ആറ് മണിയുടെ ഷോയോടെ കാര്യങ്ങള്‍ മാറി മറഞ്ഞു- സുനില്‍ ഷെട്ടി പറഞ്ഞു.
എ.ജി നാദിയദ്വാലയാണ് ഹേരാ ഫേരി സിര്മിച്ചത്. ആറ് കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രം 21 കോടി വരുമാനം നേടിയത്. നീരജ് വോറയാണ് സിനിമയ്ക്കായി അവലംബിത തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം 2006 ലാണ് പുറത്തിറങ്ങിയത്. പ്രിയദര്ശന് പകരം നീരജ് വോറയാണ് ചിത്രമൊരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]