
ജീവിതശെെലി രോഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. കോശങ്ങളിൽ കാണപ്പെടുന്ന മെഴുക്-കൊഴുപ്പ് പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരത്തിലെ അമിതമായ കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ചില ഗുരുതരമായ ആരോഗ്യ അവസ്ഥകൾക്ക് കാരണമാകും. മോശം കൊളസ്ട്രോൾ കൂട്ടുന്ന ചില ഭക്ഷണങ്ങൾ.
സംസ്കരിച്ച ഭക്ഷണങ്ങൾ
കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുന്നതിൽ ട്രാൻസ് ഫാറ്റുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനു പുറമേ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കാരണമാകുന്നു. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, ബേക്ക് ചെയ്ത ഇനങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്.
പാലുൽപന്നങ്ങൾ
പാലുൽപന്നങ്ങൾ കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. കൊഴുപ്പ് കൂടിയ മാംസങ്ങൾ, ഫുൾ ക്രീം പാലുൽപ്പന്നങ്ങൾ, തേങ്ങ തുടങ്ങിയവ പരിമിതപ്പെടുത്തുന്നത് കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാൻ അത്യാവശ്യമാണ്.
കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങൾ
പഞ്ചസാരയും പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണക്രമം എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കും. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
എണ്ണകൾ
പാചക എണ്ണ കൊളസ്ട്രോൾ കൂട്ടുന്നതിന് ഇടയാക്കും. പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയ എണ്ണകൾ ഒഴിവാക്കുക, കൊളസ്ട്രോളിൻ്റെ അളവ് സന്തുലിതമായി നിലനിർത്താൻ ഒലിവ് ഓയിലും അവോക്കാഡോ ഓയിലും പോലുള്ള ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കുക.
Last Updated Jun 22, 2024, 2:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]