
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തിലാണ് കോടതിയുടെ തീരുമാനം. തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ പ്രതിയായ കേഡൽ ജിൻസൺ രാജയുടെ സ്വകാര്യ ലാപ് ടോപ്പിൽ നിന്നുമാണ് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചത്. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി പ്രതിക്ക് ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി നിശ്ചയിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടിൽ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
:
Last Updated Jun 22, 2024, 7:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]