
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തെ അഭിനന്ദിച്ച് നടൻ വിജയ് സേതുപതി. ഒരു വല്ലാത്ത അനുഭവം നൽകിയ ചിത്രം കാണാൻ താൻ പലരോടും നിർദേശിച്ചിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു. ഒരു സ്വകാര്യ എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുതിയ ചിത്രമായ മഹാരാജയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവേയാണ് അടുത്തിടെ താൻ കണ്ട മലയാള ചിത്രങ്ങളേക്കുറിച്ച് വിജയ് സേതുപതി മനസുതുറന്നത്. പ്രേമലു രണ്ടുതവണയാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വളരെ മനോഹരമായ ചിത്രമായിരുന്നു അത്. നായികയും നായകനും മാത്രമല്ല എല്ലാ കഥാപാത്രങ്ങളും രസമായിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു.
കൂടാതെ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, കാതൽ ഒക്കെ കണ്ടു. നൻപകൽ നേരത്ത് മയക്കവും കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവർക്കും ആ സിനിമ മനസിലാകുമെന്ന് കരുതുന്നില്ല. എന്നാൽ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ സിനിമയിൽ ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു.’ സേതുപതി കൂട്ടിച്ചേർത്തു.
നൻപകൽ നേരത്ത് മയക്കം രണ്ടുതവണ കണ്ടതായും രണ്ടാമതുകണ്ടപ്പോൾ ചിത്രത്തിൽ നിഴലുകൾക്കുള്ള പ്രധാന്യം മനസിലായതായും താരം വ്യക്തമാക്കി. അടുത്തിടെ മമ്മൂട്ടി നായകനായ ടർബോ എന്ന ചിത്രത്തിൽ അദ്ദേഹം ശബ്ദ കഥാപാത്രമായി എത്തിയിരുന്നു. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജാ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേയി കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]