

പനിയും പകർച്ചവ്യാധികളും പടരുന്നു ; ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല ; രോഗികള്‍ കാത്തുനില്‍ക്കേണ്ടിവരുന്നത് മണിക്കൂറുകൾ ; ഒപിയില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടർ വല്ക്കരണവും ഉദ്യോഗസ്ഥരുടെ പരിജ്ഞാനകുറവും കാരണം ദുരിതത്തിലായി രോഗികള്‍
സ്വന്തം ലേഖകൻ
ചങ്ങനാശേരി:ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ കുറവുമൂലം രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നതായി പരാതി. കൂടാതെ ഒപിയില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടർ വല്‍ക്കരണം ഉദ്യോഗസ്ഥരുടെ പരിജ്ഞാനകുറവ് ഒ.പി ടിക്കറ്റ് നല്കുവാന് താമസം നേരിടുന്നതു രോഗികളുടെ നീണ്ട ക്യൂ ഉണ്ടാകുവാനും കാരണമാകുന്നു. ഇതു വലിയ ബഹളത്തിനു കാരണമാകുന്നു.
ജനറല്‍ ആശുപത്രിയിലെ വന്‍തിരക്കും മെല്ലെപ്പോക്കു രോഗികള്‍ മണിക്കൂറുകളോളം കാത്തുനിന്നാണു മരുന്നു വാങ്ങി മടങ്ങുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നു മടുത്തവര്‍ മടങ്ങി പോകുന്ന കാഴ്ചയും പതിവാണെന്നു രോഗികള്‍ പറയുന്നു. ഏതാനും ദിവസങ്ങളലായി ഒ.പി ടിക്കറ്റ് എടുക്കാന്‍ എത്തുന്നവരുടെ നീണ്ടനിര പാര്‍ക്കിങ് ഭാഗത്തേക്കു വരെ നീണ്ടുപോകുകയാണ്. ഇതു ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുന്നു. മെഡിക്കല്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികളെ ജനറല്‍ വിഭാഗത്തിലെ ഡോക്ടര്‍മാരാണു നോക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജനറല്‍ വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ ജനറല്‍ വിഭാഗത്തിലെയും മെഡിസിന് വിഭാഗത്തിലെയും നൂറുകണക്കിനു രോഗികള്‍ ഒന്നിച്ച് എത്തുകയും ഇവരെ ഒന്നിച്ചു നോക്കുന്നതിനാലും വന്‍തിരക്കും ബഹളവും ആകുന്നു. തിരക്ക് അനിയന്ത്രിതം ആകുന്നതോടെ രോഗികളെ പോലെ ഡോക്ടര്‍മാരും ബുദ്ധിമുട്ടിലാകുന്നു. പുതിയ ഓഫീസ് രജിസ്ട്രേഷന് ബ്ലോക്കിലെ കമ്ബ്യൂട്ടറുകള്‍ ചില ദിവസങ്ങലില്‍ പണിമുടക്കിയാല്‍ തിരക്കു ക്രമാതീതമായ കൂടും.
പലവിധ അസുഖങ്ങളായി വരുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യനില്ലാത്തതും തിരക്കിനു കാരണമാകുന്നു. ഒപിടിക്കറ്റുകള്‍ നല്കുന്നതു കമ്ബ്യൂട്ടര്വത്കരിച്ചിട്ടും ചികിത്സ തേടിയെത്തുന്നവര്‍ക്കു ടിക്കറ്റ് ലഭിക്കാന്‍ ഉണ്ടാകുന്ന താമസവും തിരക്കിനു വലിയ കാരണമാകുന്നുണ്ട്. ജീവനക്കാര്‍ക്കു കമ്ബ്യൂട്ടര്‍ പരിജ്ഞാനം ഇല്ലെന്നും ആക്ഷേപമുണ്ട്. ഏറെ സമയമെടുത്താണു രോഗികള്‍ക്കു ചീട്ട് പ്രിന്റ് ചെയ്തു നല്‍കുന്നത്. പ്രിന്റിനുള്ളില് ചീട്ട് കുടുങ്ങി താമസം നേരിടുന്നതായി പരാതിയുണ്ട്. ഇതിനൊക്കെ പരിഹാരം കണണമെന്നാണു രോഗികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]