
മുംബൈ: 2009-ൽ ദേവ് ഡി എന്ന വിജയം നേടിയ ചിത്രത്തിന് ശേഷം ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപും നടൻ അഭയ് ഡിയോളും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഇരുവര്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ അനുരാഗ് കശ്യപ് ഈ പ്രശ്നത്തെക്കുറിച്ച് ആദ്യമായി തുറന്നു പറയുകയാണ്.
ജാനിസ് സെക്വീറയുമായുള്ള ഒരു അഭിമുഖത്തിൽ അനുരാഗ് കശ്യപ് തന്റെ നടന്മാരുമായി ബന്ധം നിലനിർത്തുന്നതിൽ മോശമാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനാണ് നടന് കൂടിയായ അനുരാഗ് കശ്യപ് മറുപടി നല്‍കിയത. നടൻ പങ്കജ് ഝായുമായും അനുരാഗ് കശ്യപിന്റെ ഭിന്നത സംബന്ധിച്ചും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.
“ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഞാൻ മോശമല്ല. അഭയ് ഡിയോളിനെ ദേവ് ഡിയുടെ ഷൂട്ടിംഗിന് ശേഷം ഞാൻ കണ്ടിട്ടില്ല. അവൻ പ്രൊമോഷനുകൾക്ക് പോലും വന്നിരുന്നില്ല. അതിനുശേഷം അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. അയാൾക്ക് എന്നെ ടോക്സിക്ക് വിളിച്ചെങ്കില്‍ അത് അയാളുടെ കാര്യമാണ്.
“സത്യം പറയാൻ കഴിയില്ല, കാരണം ഞാൻ സത്യം പറഞ്ഞാൽ അവന് അത് താങ്ങാന്‍ കഴിയില്ല. അഭയ്ക്ക് അതിന് ശേഷം സംസാരിക്കാനുള്ള ധൈര്യം ഉണ്ടാകില്ല അത്രവും വലിയ സത്യമാണ് അത്. ഞാൻ അതിനെക്കുറിച്ച് സംസാരിക്കില്ല, കാരണം അത് അവനെ മോശക്കാരനാക്കും” അനുരാഗ് കശ്യപ് പറഞ്ഞു.
മുന്‍പ് അഭയ് ഡിയോള്‍ അനുരാഗ് കാശ്യപ് ടോക്സിക്കാണ് എന്ന് പ്രസ്താവന നടത്തിയിരുന്നു. അതേ സമയം അനുരാഗ് കശ്യപ് അഭിനയിച്ച തമിഴ് സിനിമ മഹാരാജ വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രം ഇതിനകം 50 കോടിയോളം ബോക്സോഫീസില്‍ നേടി. ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്. വില്ലന്‍ വേഷത്തിലാണ അനുരാഗ് എത്തുന്നത്.
ഇതിനൊപ്പം തന്നെ അനുരാഗ് പ്രധാന വേഷത്തില്‍ എത്തിയ ബാഡ് കോപ്പ് എന്ന സീരിസും റിലീസായിട്ടുണ്ട്. ഹോട്ട്സ്റ്റാറിലാണ് ഈ സീരിസ് എത്തിയിരിക്കുന്നത്.
Last Updated Jun 21, 2024, 5:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]