

എരുമേലിയിൽ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു ; പ്രഥമ ശ്രുശ്രൂഷ നല്കി പാലിയേറ്റിവ് സംഘം
സ്വന്തം ലേഖകൻ
എരുമേലി: പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു. ഈ സമയം ഈവഴി വന്ന പാലിയേറ്റിവ് സംഘം പ്രഥമ ശ്രുശ്രൂഷ നല്കി.
ഇന്നു രാവിലെയാണ് വീടിനു സമീപം പെരുമ്പാമ്പിനെ കണ്ടെന്ന ഫോണ്‍കോള്‍ എഴുകമണ് വനം വകുപ്പ് സ്റ്റേഷനില്‍ എത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഫോറസ്റ്റ് ഓഫീസര്‍ ജയകുമാര്‍ അടങ്ങുന്ന വനപാലക സംഘം പെരുമ്പാമ്പിനെ പിടികൂടാനെത്തി. പിടികൂടാനുള്ള ശ്രമത്തിനിടെ ജയകുമാറിനു കടിയേല്‍ക്കുകയായിരുന്നു. ജയകുമാറിൻ്റെ കൈയ്ക്കാണ് കടിയേറ്റത്.
ഇതിനിടെ ആള്‍ക്കൂട്ടം കണ്ടാണ് ഈ സമയം അതുവഴി വന്ന പാലിയേറ്റിവ് കെയര്‍ സംഘത്തിന്റെ വാഹനം നിര്‍ത്തിയത്. വാഹനത്തിലുണ്ടായിരുന്ന നഴ്സുമാരായ മെറിന,ആശ വര്‍ക്കര്‍ സൂസമ്മ എന്നിവര്‍ പ്രഥമ ശ്രുശ്രൂഷ നല്കി. പിന്നീട് വനപാലകരുടെ വാഹനത്തില്‍ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കു ജയകുമാറിനെ മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]