
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. ഇ പി ജയരാജന് വിവാദ വ്യക്തിത്വങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇടതുമുന്നണി കണ്‍വീനര്‍ പാര്‍ട്ടി വളയത്തിന് പുറത്താണെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇ പി ജയരാജന്റെ ബിജെപി ബന്ധവിവാദം ഉള്‍പ്പെടെ പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. (criticism against E P Jayarajan in CPIM state committee meeting)
പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമ്മിറ്റിയില്‍ ഇ പി ജയരാജനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ഇ പിയുടെ ഇത്തരം കൂട്ടുകെട്ടുകള്‍ പാര്‍ട്ടി രീതിയ്ക്കും പദവിയ്ക്കും യോജിച്ചതല്ല. റിസോര്‍ട്ട് വിവാദത്തിലുള്‍പ്പെടെ നല്കിയ പരാതിയ്ക്ക് മറുപടി ലഭിച്ചില്ലെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
Read Also:
ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. മന്ത്രിമാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് ഉയര്‍ന്നുവന്ന നിര്‍ദേശം. ധനകാര്യ വകുപ്പിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പ്രതിനിധികള്‍ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. വകുപ്പുകള്‍ ഭരിക്കുന്നത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളാണെന്നും സംസ്ഥാന കമ്മിറ്റിയില്‍ കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നുവന്നു.
Story Highlights : criticism against E P Jayarajan in CPIM state committee meeting
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]