
കോട്ടയത്ത് രണ്ട് ദിവസത്തിനുള്ളിൽ നടന്നത് ആറോളം മോഷണങ്ങൾ, കവർച്ച കൂടുതൽ പള്ളം കോട്ടയം മേഖലകളിൽ, പ്രായമായവരും ഒറ്റക്ക് താമസിക്കുന്നവരുമുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം, പ്രദേശവാസികൾ ഭീതിയിൽ
കോട്ടയം: രണ്ട് രാത്രികളിലായി കോട്ടയത്ത് നടന്നത് ആറോളം മോഷണങ്ങൾ. പള്ളം കോട്ടയം മേഖലകളിലാണ് മോഷണം കൂടുതലും നടന്നിരിക്കുന്നത്. പള്ളം ഭാഗത്ത് എം.സി. റോഡിന് ഇരുവശമുള്ള പല വീടുകളിലും നിരന്തരം മോഷണം നടക്കുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മാർച്ചിൽ ആൾതാമസമില്ലാത്ത മറ്റൊരു വീട്ടിനുള്ളിലും അതിനു മുൻപുള്ള ആഴ്ച്ചകളിൽ സമീപത്തെ പല വീടുകളിലും കള്ളൻ കയറി. പോലീസ് അന്നു സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഇതുവരെയും ആരെയും പിടിച്ചിട്ടില്ല.
ഈ ഭാഗത്തെ മിക്കവാറും വീടുകളിൽ പ്രായമായവർ മാത്രം താമസിക്കുന്നതും, ചിലയിടത്ത് ഒറ്റയ്ക്ക് താമസിക്കുന്നവരുമുള്ള വീടുകളുമാണ്. മോഷ്ടാക്കളുടെ ശല്യം വർധിച്ചിരിക്കുന്നത് പ്രദേശത്തെ ആകെ ഭീതിയിലാക്കിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോട്ടയം നഗരത്തിൽ മുട്ടമ്ബലം കൊപ്രത്ത് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലുംനിർമ്മാണത്തിൽ ഇരുന്ന വീട്ടിലും കടയിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പള്ളം കരിമ്പുംകാല കടവിനു സമീപം വേണാട്ടുകളത്തിൽ ബാലുവിന്റെയും സമീപത്തെ അടഞ്ഞു കിടക്കുന്ന വീട്ടിലുമായിരുന്നു മോഷണം.
വിലപിടിപ്പുള്ള വസ്തുക്കൾ പലതും മോഷ്ടിക്കപ്പെട്ടതായാണു സൂചന. കടയുടെ മുന്നിലെ നിരീക്ഷണ കാമറയിൽ നിന്നു മോഷ്ടാക്കൾ ഷട്ടർ തകർക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൊപ്രത്ത് ക്ഷേത്രത്തിലെ ഓഫീസിനുള്ളിൽ കടന്ന മോഷ്ടാവ് ഓഫീസിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 8,000 രൂപ കവർന്നു.
ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും തകർത്തെങ്കിലും പണം നഷ്ടമായിട്ടില്ല. ഇതുകൂടാതെ മുട്ടമ്പലം ജങ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ കയറിയ മോഷ്ടാവ് ഇവിടെ നിന്നും ജ്യൂസ് അടക്കമുള്ള സാധനങ്ങളും കവർന്നിട്ടുണ്ട്. പുലർച്ച ഒന്നരയോടെയാണ് മോഷണം നടന്നത്.
ചുവന്ന ഷർട്ട് ധരിച്ചെത്തിയ രണ്ടുപേർ ചേർന്നു ഷട്ടർ തകർക്കുന്നതും നിരീക്ഷണ ക്യാമറയിൽ നിന്നു വ്യക്തമാണ്. രാമപുരത്ത് ഒറ്റ രാത്രിയിൽ 20 സോളാർ ലൈറ്റിന്റെ ബാറ്ററികളാണ് മോഷണം പോയത്. രാമപുരത്തും പരിസര പ്രദേശങ്ങളിലും സോളാർ വഴിവിളക്കുകളുടെ ബാറ്ററികൾ മോഷണം പോകുന്നത് പതിവാണ്.
അമനകര വാർഡിൽ 11, ചേറ്റുകളം വാർഡിൽ 5, മേതിരി വാർഡിൽ 4 എന്നിങ്ങനെയാണ് ഒറ്റ രാത്രികൊണ്ട് മോഷണം പോയത്. ഏതാനും നാളുകൾക്ക് മുമ്ബ് കുറിഞ്ഞി, പിഴക് സ്വദേശികൾ മേതിരി, പാലച്ചുവട് എന്നിവിടങ്ങളിലെ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചിരുന്നു. അന്ന് സി.സി. ടി.വി ക്യാമറ പരിശോധിച്ച് പ്രതികളെ പിടികൂടിയിരുന്നു.
സമീപത്ത് നിർമ്മാണത്തിൽ ഇരുന്ന വീട്ടിൽ കയറിയ മോഷ്ടാവ്, ഇവിടെ സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു. വയറിങ്ങിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണു കവർന്നത്. മുട്ടമ്ബലം കൊപ്രത്ത് തേരേട്ടുമറ്റം ജിനി പ്രകാശിന്റെ വീട്ടിലാണു മോഷണം നടന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാളുകൾക്ക് ശേഷം വീണ്ടും വഴിവിളക്കുകളുടെ ബാറ്ററികൾ മോഷണം പോകുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒറ്റ രാത്രികൊണ്ട് ഇത്രയും ബാറ്ററികൾ മോഷണം പോയതിലെ ഞെട്ടലിലാണ് സമീപവാസികൾ.
ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് പഞ്ചായത്ത് വാർഡുകളിൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നാലമ്ബല റോഡിലെ ലൈറ്റുകളിലെ ബാറ്ററികളാണ് കൂടുതലായും മോഷണം പോയത്. ഒരു മാസത്തിനിടെ ആരാധനാലയങ്ങളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]