
മൂത്രമൊഴിക്കുമ്പോൾ അതില്‍ രക്തം കാണപ്പെടുന്നുണ്ടോ? പുറകിലോ വശത്തോ ആയി വേദനയുണ്ടോ ; ശരീരഭാരം പെട്ടെന്ന് കുറയുന്നതായി തോന്നുന്നുണ്ടോ…പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഇത്തരം ലക്ഷണങ്ങളുടെ കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം
സ്വന്തം ലേഖകൻ
രോഗാവസ്ഥകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും മാരകമായ രോഗാവസ്ഥകള്‍ അതിന്റെ ലക്ഷണങ്ങള്‍ നോക്കി പോലും മനസ്സിലാക്കാത്ത അവസ്ഥയില്‍ ഗുരുതരമായി മാറുന്നു.
ശരീരത്തിലെ ഓരോ മാറ്റങ്ങളും അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ നാം കൈകാര്യം ചെയ്യേണ്ടതാണ്. കിഡ്നിയുടെ ആരോഗ്യവും ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും കിഡ്നിരോഗത്തെ പലരും നിസ്സാരമായി കാണുന്നു. ലക്ഷണങ്ങള്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കാത്തതും അതിന്റെ ഒരു കാരണമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കിഡ്നിരോഗം , കിഡ്നി ക്യാന്‍സര്‍ എന്നിവയെല്ലാം തന്നെ വളരെ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. കോശങ്ങളിലെ അസാധാരണ മാറ്റങ്ങള്‍ പലപ്പോഴും വൃക്കകളെ ഗുരുതരരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളരാന്‍ തുടങ്ങുമ്ബോളാണ് കിഡ്നിയുടെ ആരോഗ്യം നശിച്ചെന്നും ക്യാന്‍സര്‍ പിടികൂടിയെന്നും മനസ്സിലാക്കുന്നത്. ഇത്തരം കോശങ്ങളെ മെറ്റാസ്റ്റാസിസ് എന്നറിയപ്പെടുന്നു. പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
മൂത്രത്തില്‍ രക്തം
മൂത്രമൊഴിക്കുമ്ബോള്‍ അതില്‍ രക്തം കാണപ്പെടുന്നുണ്ടോ? കിഡ്നി ക്യാന്‍സറിന്റെ സ്വാഭാവിക ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ഇതിനെ ഹെമറ്റൂറിയ എന്നാണ് അറിയപ്പെടുന്നത്. ഇത് കണ്ട് ഭയപ്പെടുന്നതിന് മുന്‍പ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് തേടേണ്ടത്. പലപ്പോഴും മൂത്രം പിങ്ക് നിറത്തിലോ അല്ലെങ്കില്‍ ചുവപ്പ് നിറത്തിലോ കാണപ്പെടുന്നു. രക്തത്തിന്റെ അംശം നമുക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായിക്കൊള്ളണം എന്നില്ല. എന്നാല്‍ ലാബ് പരിശോധനകളിലൂടെ നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കും. ഇത് വഴി രോഗാവസ്ഥയെ തിരിച്ചറിഞ്ഞ് വേഗം തന്നെ ചികിത്സ തേടേണ്ടതാണ്.
പുറകിലോ വശത്തോ വേദന
നിങ്ങളടെ പുറകിലോ വശത്തോ ആയി വേദനയുണ്ടെങ്കില്‍ അതൊരു സാധാരണ വേദനയായി ഒരിക്കലും അവഗണിക്കരുത്. കാരണം ഇത് കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇടക്കിടെ വന്നു പോവുന്ന വേദനയാണ് ലക്ഷണം. പിന്നിട് അത് രോഗാവസ്ഥയുടെ തോത് അനുസരിച്ച് കഠിനമായോ അല്ലെങ്കില്‍ ഏറ്റക്കുറച്ചിലുകളോട് കൂടിയോ അനുഭവപ്പെടും. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വേദനയും കിഡ്നി ക്യാന്‍സര്‍ ആയിരിക്കണം എന്നില്ല. എങ്കിലും ഡോക്ടറെ കാണുന്നത് നല്ലതാണ്.
പെട്ടെന്നുള്ള ഭാരക്കുറവ്
ശരീരഭാരം പെട്ടെന്ന് കുറയുന്നത് എപ്രകാരമാണ് എന്നത് പലരും അത്ഭുതപ്പെടാം. വ്യായാമം ചെയ്യാതേയും ജിമ്മില്‍ പോവാതേയും ഡയറ്റെടുക്കാതേയും നിങ്ങള്‍ ശരീരഭാരം കുറയുന്നുവെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് അര്‍ത്ഥമാക്കുന്നത് കിഡ്നി ക്യാന്‍സര്‍ തുടക്കമാവാ എന്നാണ്. പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ നമ്മുടെ ശരീരത്തിലെ നല്ലൊരു ശതമാനം ഊര്‍ജ്ജവും ഉപയോഗിക്കുന്നു. അത് മാത്രമല്ല ശരീരത്തിനെ പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഇതെല്ലാം ശരീരഭാരം കുറക്കുന്നതിലേക്ക് എത്തും.
ക്ഷീണവും ബലഹീനതയും
പലപ്പോഴും തുടര്‍ച്ചയായി ക്ഷീണവും ബലഹീനതയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളും കാരണവും അന്വേഷിക്കണം. കാരണം കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ക്ഷീണവും ബലഹീനതയും. ഇത് നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയും നിരന്തരം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഒട്ടും വൈകാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
പനിയും രാത്രി വിയര്‍പ്പും
യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഇടക്കിടെ പനി വരുന്നത് അല്പം ഗുരുതരമായയി കാണേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും ഇതിനെ പലരും നിസ്സാരമായി കാണുന്നു. എന്നാല്‍ പനിയും അതോടൊപ്പം തന്നെ വിയര്‍പ്പും അടുക്കടി ഉണ്ടാവുന്നത് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം പലപ്പോഴും കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഗുരുതരമായതാണ് പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ കാണിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]