
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് പട്ടികവര്‍ഗത്തില്‍പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്ക് കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍രഹിതരായ യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ.
കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എ കെ ജി ആശുപത്രിക്ക് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 0497 2705036, 9400068513.
വിദേശ തൊഴില്‍ വായ്പ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ ലഭിക്കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചവരുമാകണം
നോര്‍ക്ക റൂട്സ്, ഒഡെപെക് എന്നീ സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ അധികരിക്കരുത്.
പരമാവധി വായ്പ തുക രണ്ട് ലക്ഷം രൂപ. അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്സിഡിയായി അനുവദിക്കും. 50 വയസ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമേ സബ്സിഡിക്ക് അര്‍ഹതയുള്ളൂ. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്.
വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം. താല്പര്യമുള്ളവര് അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ടൗണ്‍ ഹാള്‍ റോഡിലുള്ള ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]