
ആന്റിഗ്വ: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ നാളെ അഫ്ഗാനിസ്ഥാനെതിരെ കളിക്കുകയാണ് ഇന്ത്യ. രാത്രി 8ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-അഫ്ഗാന് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. കാനഡക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാന്‍ വിടാതെയാണ് അഫ്ഗാന് മുന്നേറിയത്. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയെങ്കിലും സൂപ്പര്‍ എട്ടിലെത്തി.
കെന്‍സിംഗ്ടണ്‍ ഓവലിലെ പിച്ചിന്റെ സ്വഭാവമാണ് ആരാധകര്‍ ചിന്തിക്കുന്നത്. അമേരിക്കയിലെ പിച്ചുകള്‍ പോലെ മോശമാവില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാലാവസ്ഥയിലും വേദിയിലുമുള്ള മാറ്റം പിച്ചിന്റെ അവസ്ഥയെ ബാധിക്കും. 29 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട് കെന്‍സിംഗ്ടണ്‍ ഓവല്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുന്ന ടീമിന് കാര്യമായ നേട്ടമുണ്ടാക്കും. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ 18 തവണ വിജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത ടീം എട്ട് തവണ ജയിച്ചു. ഉയര്‍ന്ന് സ്കോറുകള്‍ വേദിയില്‍ പിറക്കില്ലെന്ന് പ്രവചനം.
അതേസമയം, മത്സരം തടസപ്പെടുത്താന്‍ മഴയെത്തിയേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അക്യൂവെതര്‍ പ്രകാരം 50 ശതമാനമാണ് മഴ പെയ്യാനുള്ള സാധ്യത. സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയക്കെതിരായ മത്സരദിനവും മഴയെത്തിയേക്കുമെന്ന് പ്രവചനമുണ്ട്. ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. 22നാണ് അയല്‍ക്കാര്‍ക്കെതിരായ മത്സരം.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]