

ഒ ആർ കേളു മന്ത്രിസഭയിലേക്ക് ; ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യ എൽ ഡി എഫ് മന്ത്രി, ദേവസ്വം വകുപ്പ് വി എൻ വാസവന് ; പാർലമെന്ററികാര്യം എം ബി രാജേഷിന്
കോട്ടയം : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മാനന്തവാടി എംഎൽഎയുമായ ഒ. ആർ കേളു മന്ത്രിസഭയിലേക്ക്. കെ. രാധാകൃഷ്ണൻ എം.പിയായതിന് പിന്നാലെ രാജിവെച്ച ഒഴിവിലാണ് ഒ.ആർ. കേളു മന്ത്രിയാകുന്നത്.
പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയായിട്ടാണ് ഒ.ആർ കേളു ചുമതല ഏൽക്കുക.
പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ് വി എൻ വാസവനും ചുമതലയേൽക്കും. കെ രാധാകൃഷ്ണൻ രാജിവെച്ച വകുപ്പിലേക്കാണ് ഇവർ ചുമതലയേൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |