
ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേ താരദമ്പതിമാരായ വിഘ്നേഷ് ശിവനും നയൻതാരയ്ക്കും അല്പം സ്പെഷ്യലായിരുന്നു. മക്കളായ ഉയിരിനും ഉലകിനുമൊപ്പമായിരുന്നു ഇരുവരും ജൂൺ 16 ആഘോഷിച്ചത്. പിതൃദിനാഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്നേഷും നയൻതാരയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അല്പം കൗതുകത്തോടെയാണ് ആരാധകരും ഫോളോവർമാരും അവയേറ്റെടുത്തത്.
ബാഹുബലി സിനിമയുടെ തുടക്കത്തിൽ രമ്യാ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവി കുഞ്ഞുബാഹുബലിയെ ഒറ്റക്കെയിലേന്തി വെള്ളത്തിൽ മുങ്ങിക്കിടന്ന ആ രംഗം എല്ലാവർക്കും ഓർമയിലുണ്ടാവും. ആ രംഗം സ്വന്തം സ്വിമ്മിങ് പൂളിൽ പുനരാവിഷ്കരിക്കുകയായിരുന്നു വിഘ്നേഷ്. ബാഹുബലിയിൽ ഒറ്റക്കൈയിലാണ് കുഞ്ഞുണ്ടായിരുന്നതെങ്കിൽ രണ്ടുകൈകളിലുമായാണ് വിഘ്നേഷ് ശിവൻ കുഞ്ഞുങ്ങളെ ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
ഉയിരിനേയും ഉലകിനേയുംവെച്ച് വെവ്വേറെ ചിത്രങ്ങളാണ് വിഘ്നേഷ് എടുത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട ബാഹുബലി ഒന്നും രണ്ടും. നിങ്ങൾ കാരണമാണ് ഇതൊരു സന്തോഷം നിറഞ്ഞ ഫാദേഴ്സ് ഡേ ആയിരിക്കുന്നതെന്നും വിഘ്നേഷ് ചിത്രങ്ങൾക്കൊപ്പം കുറിച്ചു. പോസ്റ്റിൽ നയൻതാരയെ മെൻഷൻ ചെയ്തിട്ടുമുണ്ട്. ഇതേ ചിത്രങ്ങൾ നയൻതാരയും തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വീഡിയോയും ഫാദേഴ്സ് ഡേ പ്രമാണിച്ച് നയൻതാര പങ്കുവെച്ചിട്ടുണ്ട്.
ലവ് ഇൻഷുറൻസ് കോർപ്പറേഷൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ. പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. അതേസമയം മൂന്ന് ചിത്രങ്ങളാണ് നയൻതാരയുടേതായി വരാനിരിക്കുന്നത്. ടെസ്റ്റ്, മണ്ണാങ്കട്ടി സിൻസ് 1960 എന്നീ തമിഴ് ചിത്രങ്ങളും നിവിൻ പോളിക്കൊപ്പമുള്ള ‘ഡിയർ സ്റ്റുഡന്റ്സു’മാണാ ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]