
ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഒഫീഷ്യൽ ലോഞ്ച് മെൽബണിൽ നടന്നു, വിക്ടോറിയൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
ഓസ്ട്രേലിയയിലെ വിക്ടോറിയൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ, ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡിന് ഔദ്യോഗിക തുടക്കമായി. മെൽബണിൽ, വിക്ടോറിയൻ പാർലമെന്റിന്റെ ക്വീൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിക്ടോറിയൻ ടൂറിസം മന്ത്രി സ്റ്റീവ് ഡിമോപോളോസ് അവാർഡിന്റെ ഒഫീഷ്യൽ ലോഞ്ച് നിർവഹിച്ചു. ഗവണ്മെന്റ് വിപ്പ്, ലീ ടാർലമിസ്, എംഎൻഡി ഓസ്ട്രേലിയ സിഇഒ ഡോ. ഫിയോണ, പാർലമെന്റംഗങ്ങളായ മെങ് ഹെങ്, എമ്മ വുളിൻ, ഫിനി മാത്യു, അനിൽ കൊലനുകൊണ്ട എന്നിവരും പങ്കെടുത്തു. ഫ്ളൈ വേൾഡ് മൈഗ്രേഷൻസിന്റെ സഹകരണത്തോടെയാണ് പരിപാടികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]