
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ ഇനി എട്ടിന്റെ കളി. ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യമത്സരത്തില്‍ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. കുട്ടി ക്രിക്കറ്റിന്റെ രൂപവും ഭാവവും മാറിയ അമേരിക്കന്‍ പതിപ്പ് അടുത്ത ഘട്ടത്തിലേക്ക്. നാല് ഗ്രൂപ്പുകളില്‍ നിന്ന് മുന്നിലെത്തിയ എട്ട് ടീമുകളാണ് ഇനിയുള്ളത്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും അമേരിക്കയും, ഗ്രൂപ്പ് ബി യില്‍ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും, ഗ്രൂപ്പ് സിയില്‍ നിന്നെത്തിയത് അഫ്ഗാനിസ്ഥാനും, വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും അവസാന എട്ടിലെത്തി. ന്യൂസിലന്‍ഡും പാകിസ്ഥാനും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ പ്രമുഖര്‍. ജൂണ്‍ 27നാണ് സെമിഫൈനല്‍ മത്സരങ്ങള്‍.
ഇന്ത്യയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഒറ്റ മത്സരവും തോല്ക്കാതെയെത്തി. സൂപ്പര്‍ 8ല്‍ ഒരോ ടീമിനും മൂന്ന് മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ, ഇംഗ്ലണ്ട് ടീമുകളും കളിക്കും. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അമേരിക്കയെ നേരിടും.
വ്യാഴാഴ്ച്ച അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബോളിങ്ങ് കരുത്തില്‍ ന്യൂസീലന്‍ഡിനെ വിറപ്പിച്ചെത്തുന്ന ടീം ഇന്ത്യയെ വീഴ്ത്താന്‍ സാധ്യതകളേറെ. സ്പിന്നിന്റെ കരുത്തിലാണ് അഫ്ഗാന്റെ വരവ്. ബാറ്റിങ്ങില്‍ കോലിയടക്കം ഇതുവരെ ഫോം കണ്ടെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യയ്ക്ക് അല്പം ആശ്വാസം നല്കുന്ന ടീം. നിലവിലെ ഫോമില്‍ ബംഗ്ലദേശിനെ ഇന്ത്യയ്ക്ക് വീഴ്ത്താം. 22നാണ് അയല്‍ക്കാര്‍ക്കെതിരായ മത്സരം.
ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ മൂന്നാമത്തെ എതിരാളികള്‍. ഓരോ മത്സരം കഴിയുന്തോറും കരുത്താര്‍ജിക്കുന്ന ഓസീസ് ചാംപ്യന്‍ ടീമിന്റെ സ്വഭാവം കാട്ടിത്തുടങ്ങി. ലോകവേദികളില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പ്രശ്നമുണ്ടാക്കുന്ന ട്രാവിസ് ഹെഡ് ഇത്തവണയും ഫോമിലാണ്. 24നാണ് ഇന്ത്യ – ഓസീസ് മത്സരം.
Last Updated Jun 18, 2024, 7:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]