
ജനാധിപത്യത്തിലെ രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധിയിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ വരവ് ഓരോ കുടുംബവും ആഘോഷമാക്കും. ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കും. പ്രിയങ്കക്ക് വയനാടിനെ പരിചയപ്പെടുത്തേണ്ടതില്ലെന്നും ടി സിദ്ദിഖ് ട്വന്റിഫോറിനോട് പറഞ്ഞു.
വയനാടുമായി ബന്ധപ്പെട്ട വികസന ചർച്ചകളിൽ പ്രിയങ്ക എല്ലാ മാസവും പങ്കെടുക്കുമായിരുന്നു. രാഹുൽ മുഴുവൻ സമയം എം പി അല്ലെന്ന് പറയാനാകില്ലെന്നും എല്ലാ കാര്യങ്ങളിലും രാഹുലിൻ്റെ ശ്രദ്ധ പതിഞ്ഞിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധി ഉണ്ടാക്കിയ രാഷ്ട്രിയ – തെരഞ്ഞെടുപ്പ് അടിത്തറ ഉണ്ട്. പ്രചാരണം അതിൽ ഊന്നിയാകുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി.
Read Also:
രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ആദ്യമായി മത്സരിച്ചത്.
Story Highlights : T Siddique responds in Priyanka Gandhi wayanad candidateship
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]