
തൃശൂർ: നാശത്തിന്റെ വക്കിലെത്തി തൃശൂർ ദേശമംഗലം പഞ്ചായത്തിലെ ഭൂചലന നിരീക്ഷണ കേന്ദ്രം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാത്ത കെട്ടിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി. നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
1990കൾ മുതൽ പലപ്പോഴായി ഭൂചലനം അനുഭവപ്പെടുന്ന മേഖലയാണ് ദേശമംഗലം. ശാസ്ത്രസംഘങ്ങൾ നിരവധി തവണ സ്ഥലത്തെത്തി പഠനങ്ങൾ നടത്തി. അതിന്റെ ഭാഗമായാണ് 1998 ല്‍ ഭൂചലനത്തെ കുറിച്ച് പഠനം നടത്താൻ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. അന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത കെട്ടിടത്തിൽ ഇപ്പോള്‍ ഒരു പഠനവും നടക്കുന്നില്ല. ദേശമംഗലത്തെ ഈ കേന്ദ്രം ഇന്ന് കാടുകയറിയും മാലിന്യങ്ങൾ തള്ളിയും നശിക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി ഇത് മാറി.
വർഷങ്ങൾക്കുമുൻപേ അടച്ചിട്ട കെട്ടിടം നാളിതു വരെയായും തുറന്നിട്ടില്ല. മുൻകൈ എടുക്കേണ്ടവരാരും അതിന് തയ്യാറായതുമില്ല. ഒരു ഇടവേളയ്ക്കുശേഷം തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടാവുന്നതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated Jun 18, 2024, 8:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]