

കോട്ടയത്ത് അമ്മയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു. കോട്ടയം കറുകച്ചാല്‍ എൻഎസ്എസ് ജംഗ്ഷന് സമീപമാണ് ഇന്നലെ രാത്രി ഏട്ടരയോടെ അപകടമുണ്ടായത്.
കൂത്രപ്പള്ളി സ്വദേശി നോയല്‍ ജോർജ് (21) ആണ് മരിച്ചത്. അമ്മയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ കറുകച്ചാല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.