
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം ഇന്റർവ്യൂനു നേരിട്ട് ഹാജർ ആവുക. പരമാവധി ഷെയർ ചെയ്യുക.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 19ന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം
ഫോൺ: 0471 2348666
ഇമെയിൽ: [email protected]
വെബ്സൈറ്റ്: www.keralasamakhya
🔰തൃശൂർ : നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യത- നിശ്ചിത ട്രേഡില്‍ ലഭിച്ച ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി ലീവിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ കേരള എന്‍ജിനീയറിങ് പരീക്ഷ.
വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയില്‍ നിശ്ചിത ട്രേഡിലുള്ള വിജയവും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രതിമാസ വേതനം 19950 രൂപ.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 25നകം ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, ചാലക്കുടി- 680307 വിലാസത്തില്‍ ലഭ്യമാക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]