

കൊച്ചി നഗരത്തിലെ ദിശാ ബോർഡുകളെ വികൃതമാക്കുന്ന വരകൾ: പിന്നിലാര് ? എന്താണ് ഉദേശം? അന്വേഷണം വ്യാപകമാക്കി പോലീസ്
കൊച്ചി : ദുരൂഹതയും കൗതുകവും ഒരുപോലെ ഉണര്‍ത്തി കൊച്ചി നഗരത്തിലെ പൊതുഇടങ്ങളില്‍ ഗ്രാഫിറ്റി രചനകള്‍ വ്യാപകമാകുന്നു.
നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധം രാത്രിയുടെ മറവില്‍ പ്രത്യക്ഷപ്പെടുന്ന വരകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മരട് നഗരസഭ. ആരാണ് ഈ വരകള്‍ക്കു പിന്നിലെന്നത് അഞ്ജാതമായി തുടരുകയാണ്.
നഗരസഭകള്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍, പാലങ്ങളുടെ ചുവട്ടില്‍, ദിശാ സൂചകങ്ങളില്‍, ഉപേക്ഷിക്കപ്പെട്ച വാഹനങ്ങളില്‍, ടെലിഫോണ്‍ കേബിള്‍ ബോക്സുകളില്‍ അങ്ങനെയങ്ങനെ കൊച്ചിയിലും മരടിലും തൃപ്പൂണിത്തുറയിലുമെല്ലാമായി പൊതുഇടങ്ങളില്‍ വ്യാപകമാവുകയാണ് ഒരേ രീതിയിലുളള എഴുത്ത്. രാത്രിയിലാണ് വരയ്ക്കുന്നത്. വരയ്ക്കു പിന്നിലാരെന്നും ആര്‍ക്കുമറിയില്ല. എസ്, ഐ, സി, കെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലോകമെങ്ങും പൊതുഇടങ്ങളില്‍ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതെന്നാണ് അനുമാനം. മുമ്ബ് കൊച്ചി മെട്രോയുടെ യാര്‍ഡില്‍ കയറി ട്രയിനില്‍ ഗ്രാഫിറ്റി രചന നടത്തിയവര്‍ക്കു പിന്നാലെ രാജ്യവ്യാപക അന്വേഷണം പൊലീസ് നടത്തിയിട്ടും പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല. നഗരവാസികളുടെ കണ്ണുവെട്ടിച്ച് നഗരമാകെ വരയ്ക്കുന്നതാരാകാം. എന്തിനാകാമെന്ന ആശങ്കയിലാണ് നഗരസഭയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]