

മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി, കുഴഞ്ഞുവീണ് തലക്ക് പരിക്കേറ്റു ; ചികിത്സയിലിരുന്ന പഞ്ചായത്തംഗം മരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞുവീണ് പരിക്കേറ്റ പഞ്ചായത്തംഗം മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ 18- വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മമ്പാട്ട് കുഞ്ഞാലി(38) ആണ് മരിച്ചത്.
വീഴ്ചയിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് ദാരുണമായ അപകടം സംഭവിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു കുഞ്ഞാലി. അതിനിടെ ആരോഗ്യം മോശമായി കുഞ്ഞുവീണു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആശുപത്രിയിലെ വീഴ്ചയിൽ കുഞ്ഞാലിയുടെ തലക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി വരികയായിരുന്നു. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]