
പത്തനംതിട്ട: ടാറിംഗ് പൂർത്തിയായി വെറും മൂന്ന് മാസമായ പത്തനംതിട്ട റാന്നിയിലെ ജണ്ടായിക്കൽ – അത്തിക്കയം റോഡ് തകർന്ന് തരിപ്പണമായി. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. നാലു കോടി ചെലവിട്ടായിരുന്നു ടാറിങ്.
ഉന്നത നിലവാരത്തിൽ പണിപൂർത്തിയാക്കിയെന്ന് എംഎൽഎയും ഉദ്യോഗസ്ഥരുമൊക്കെ അവകാശപ്പെട്ട ജണ്ടായിക്കൽ – അത്തിക്കയം റോഡിനാണ് ഈ ദുരവസ്ഥയുണ്ടായത്. പഴവങ്ങാടി – നാറാണമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ഏറെക്കാലത്തിന് ശേഷമാണ് നവീകരിച്ചത്. റീ ടാറിങ് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ നാട്ടുകാർ പരിതപിക്കുന്നത്.
ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം ജനകീയ സമിതി പരാതി നൽകിയിരുന്നു. അഴിമതി ആരോപണം ശക്തമായപ്പോൾ പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. ഉഗ്രൻ ക്വാളിറ്റി ആയതിനാൽ റിപ്പോർട്ട് മുക്കിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]