

“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” ; നടി അമല പോള്‍ അമ്മയായി ; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച് ഭര്‍ത്താവ് ജഗത്
സ്വന്തം ലേഖകൻ
സിനിമാതാരം അമല പോള്‍ അമ്മയായി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്റെ ജനനം എന്നും പോസ്റ്റില്‍ ജഗത് പറയുന്നുണ്ട്.
“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും വീഡിയോ ജഗത് പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ആശംസകളുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |