

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കാണാനില്ല : നൈറ്റ് ഡ്യൂട്ടിയ്ക്ക് ശേഷം ഇന്നലെ വെസ്റ്റ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോയ എസ് ഐ വീട്ടിലെത്തിയില്ല; അന്വേഷണം ആരംഭിച്ച് പൊലീസ്
കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തിയില്ല.
വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ രാജേഷിനെയാണ് കാണാനില്ലാത്തത്.
വെള്ളിയാഴ്ച രാത്രിയിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഇന്നലെ രാവിലെ വീട്ടിലേക്ക് പോയിരുന്നതാണ് രാജേഷ്. എന്നാൽ ഇന്നലെ രാത്രിയായിട്ടും രാജേഷ് വീട്ടിലെത്തിയില്ല. ഇതോടെയാണ് ബന്ധുക്കൾ അയക്കുന്നം പോലീസിൽ പരാതി നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ രാവിലെ വീട്ടിലേക്ക് പോകാൻ നേരം ഇന്ന് അവധിയും വാങ്ങിയാണ് രാജേഷ് വീട്ടിലേക്ക് മടങ്ങിയത്. അതുകൊണ്ടുതന്നെ ഇന്ന് രാജേഷ് ജോലിക്ക് ഹാജരാകേണ്ടതില്ല. നാളെ ജോലിക്ക് എത്തും എന്നാണ് വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
എന്നാൽ ബന്ധുക്കളുടെ പരാതിയിൻ മേൽ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വിളിക്കുവാനോ ടവർ ലൊക്കേഷൻ കണ്ടെത്തുവാൻ സാധിക്കുന്നില്ല. ഇത് രാജേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിന് തടസ്സമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]