
മലയാളി കാത്തിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആടി സെയിൽ മാമാങ്കത്തിന് തുടക്കമായി. ജൂൺ 15നാണ് കല്യാൺ സിൽക്സിന്റെ കേരളത്തിൽ ഉടനീളമുള്ള ഷോറൂമുകളിൽ ആടി സെയിലിന് തിരശ്ശീല ഉയർന്നത്. ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകളും എക്സ്ക്ലൂസീവ് ശ്രേണികളും ഒരുമിക്കുന്ന ഫാഷന്റെ ഈ മഹോത്സവത്തിലൂടെ ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ വിലക്കുറവിൽ വസ്ത്രശ്രേണികൾ സ്വന്തമാക്കാം.
മുൻവർഷങ്ങളിലെപ്പോലെ തന്നെ ഇന്ത്യയിലെ പ്രമുഖ മില്ലുകൾ കല്യാൺ സിൽക്സിന് മാത്രം നൽകുന്ന ആടിമാസ കിഴിവുകൾ ഉപഭോക്താവിന് കൈമാറുന്നതുകൊണ്ടാണ് മറ്റാർക്കും നൽകാൻ കഴിയാത്തത്ര വിലക്കുറവിൽ ആടിമാസ കളക്ഷനുകൾ ലഭ്യമാക്കുവാൻ കല്യാൺ സിൽക്സിന് സാധിക്കുന്നത്. കല്യാൺ സിൽക്സിന്റെ സ്വന്തം നെയ്ത്ത് ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ഈ സീസണിനായ് പ്രത്യേകം തയ്യാറാക്കിയ കളക്ഷനുകളും ആടി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ വിപണിയിലെത്തുന്നു.
സാരി, ലേഡീസ് വെയർ, മെൻസ് വെയർ എന്നിവയിലെ ഏറ്റവും പുതിയ കളക്ഷനുകളാണ് ഈ ആടി സെയിലിലൂടെ ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി, കോട്ടൺ സാരി, ഡെയ്ലി വെയർ സാരി എന്നിവയിലെ മിഡ് ഇയർ കളക്ഷനുകൾ ആടി സെയിലിന്റെ ഭാഗമായ് ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, ലാച്ച, ലെഹംഗ, പലാസോ എന്നിവയിലെ മൂന്നിരട്ടി വലിയ കളക്ഷനുകൾ ഈ ആടി സെയിലിനെ സവിശേഷമാക്കുന്നു. അലൻ സോളി, വാൻ ഹ്യൂസൻ, ലൂയി ഫിലിപ്പ്, പാർക്ക് അവന്യൂ തുടങ്ങി മെൻസ് വെയറിലെ എല്ലാ പ്രമുഖ ബ്രാന്റുകളും 50 ശതമാനം വരെ വിലക്കുറവിലാണ് മലയാളികൾക്കായി അവരുടെ പുതിയ ശ്രേണികൾ അവതരിപ്പിക്കുന്നത്. കിഡ്സ് വെയറിലും ഒട്ടേറെ അന്താരാഷ്ട്ര ബ്രാന്റുകളും ഇൻഹൗസ് ബ്രാന്റുകളും 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. കൈത്തറി ഉൽപ്പന്നങ്ങളും ഫർണീഷിങ്ങ് മെറ്റീരിയലുകളും ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കുവാനുള്ള അവസരമാണ് ഈ സെയിലിലൂടെ മലയാളികൾക്ക് ലഭിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം ഉൽപ്പന്നങ്ങളും ബ്രാന്റുകളും ഇത്രയും വലിയ വിലക്കുറവിൽ മലയാളികളുടെ മുന്നിലെത്തുന്നത്.
“ആടി സെയിലിനെ കേരളത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവമാക്കി മാറ്റിയത് കല്യാൺ സിൽക്സാണ്. ഈ സെയിലിലൂടെ വിപണനത്തിനെത്തുന്ന ശ്രേണികളിൽ ഭൂരിഭാഗവും ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. എക്സ്ക്ലൂസീവ് കളക്ഷനുകൾ അവിശ്വസനീയമായ വിലക്കുറവിൽ കേരളത്തിന് സമ്മാനിക്കുക എന്ന ദൗത്യം നിറവേറ്റുന്നതിലൂടെ ഞങ്ങൾക്ക് ലഭിക്കുന്ന സംതൃപ്തി ചെറുതല്ല. ഫാഷൻ അപ്ഡേറ്റ് പ്രോസസ്സ് എന്ന നവീന രീതിയിലൂടെ ഈ ആടി സെയിലിൽ ഓരോ ആഴ്ചയും പുതിയ കളക്ഷനുകൾ എത്തിക്കൊണ്ടിരിക്കും. ഇതിനർത്ഥം ആടി സെയിലിന്റെ കാലയളവിൽ ആഴ്ചതോറും ഉപഭോക്താക്കൾക്ക് പുതിയ ശ്രേണികൾ സ്വന്തമാക്കുവാൻ കഴിയും”, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ജൂലൈയ് മാസത്തിൽ തന്നെ കേരളത്തിന് പുറത്തുള്ള കല്യാൺ സിൽക്സിന്റെ ഷോറൂമുകളിലും ആടി സെയിൽ ആരംഭിക്കുന്നതോട് കൂടി കൂടുതൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ആടി സെയിലിന്റെ ഗുണഫലങ്ങൾ ലഭ്യമാകും.
Last Updated Jun 15, 2024, 10:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]