
ബെംഗളൂരു: കർണാടകയിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വര്‍ധിക്കുമെന്നാണ് വിവരം.
ഇന്ന് മുതലാണ് ഇന്ധന വില വര്‍ധന സംസ്ഥാനത്ത് നിലവിൽ വരുന്നത്. പുതുക്കിയ വിലനിലവാരം പ്രകാരം പെട്രോൾ വില സംസ്ഥാനത്ത് 102.84 രൂപയായി. ഡീസലിൻ്റെ വില 88.98 രൂപയാവും. പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു നേരത്തെ വില. വിൽപ്പന നികുതി പെട്രോളിന് നേരത്തെ 25.92 ശതമാനമായിരുന്നു. ഇത് 29.84 ശതമാനമായി. ഡീസലിന് 14.3 ശതമാനമായിരുന്നത് 18.4 ശതമാനമായി മാറിയെന്നുമാണ് വിവരം. ഇന്ധന വില വര്‍ധനക്കെതിരെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
Last Updated Jun 15, 2024, 8:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]